cage/കൂട്

                                       

The three of us lived in a small apartment with a sofa, a square bedroom and a kitchen. I do not know if we were caged or if we had caged ourselves in. The things that happened inside those four walls will always stay within those walls, and inside us. Later, we moved onto better kitchens and better sofas. It took us a long time to move out of the cage though. It seemed as though no matter where we went, we stayed stuck, like three birds in a cage together, all facing different corners. All angry, all sad, all helpless. All longing for someone else to turn around and say “Hey, can we talk? Can we start over?”

One evening, heavy with food and drink, heavy with grief, I turned around. What followed that day still shakes me to my core. Still, it was like being set free. It was like running to a cliff and screaming a long-held secret that has weighed you down for decades. It was like having a family again. There has been love since. There has been mangoes eaten together, radio heard together. Smiles crinkled together and tears wept together. A fourth and a fifth bird welcomed into our home with open, eager arms. Eager to love and live together. 

The old cage sits in a corner, dusty and unused.


ഒരു സോഫയും അടുക്കളയും ചതുരാകൃതിയിലുള്ള കിടപ്പുമുറിയും അടങ്ങുന്ന ചെറിയൊരു അപ്പാർട്മെന്റിലായിരിന്നു നമ്മൾ മൂന്ന് പേരും ജീവിച്ചിരുന്നത് . ആരെങ്കിലും നമ്മളെ കൂട്ടിൽ അടച്ചതാണോ അതോ സ്വയം അടച്ചു ഇരുന്നതാണോ എന്ന് എനിക്ക് അറിയില്ല.ആ നാല് ചുമരുകൾക്കുള്ളിൽ നടന്നതെല്ലാം , അതിനുള്ളിൽ തന്നെ നില്കും ,നമ്മുടെ ഉള്ളിലും. പിന്നീട് അടുക്കളകളും സോഫകളും മെച്ചപ്പെട്ടുകൊണ്ടിരുന്നു, പക്ഷെ ആ കൂട് നമ്മളെ എല്ലായിടത്തും പിന്തുടർന്നു . അതിൽ നിന്നും പുറത്തിറങ്ങാൻ ഒരുപാട് കാലമെടുത്തു. കൂട്ടിലകപ്പെട്ട കുരുവികളെ പോലെ നമ്മൾ പല ദിശകളിൽ നോക്കി  ഇരുന്നു, പുറത്തോട്ടുള്ള വഴി അറിയാതെ,കാണാതെ.ക്രുദ്ധരായി വിഷാദരായി നിസ്സഹായരായി, ഏങ്ങലോടെ നമ്മൾ ഓരോരുത്തരും കാത്തിരുന്നു, ആരെങ്കിലും ഒന്ന് തിരിഞ്ഞു നോക്കാൻ,ഒന്ന് പറയാൻ."നമുക്ക് ഒന്ന് സംസാരിക്കരുതോ?ഒരു വട്ടം കൂടെ എല്ലാം മറന്നു പുതുതായി തുടങ്ങിക്കൂടെ?"

 ഒരു വൈകുന്നേരം ആഹാരത്തിന്റെയും മദ്യത്തിന്റെയും  ഭാരം ,പേറാനാവാത്ത  വിഷാദവുമായിട്ട് ചേർന്നപ്പോൾ ഞൻ തിരിഞ്ഞു  നോക്കി.തുടർന്നുണ്ടായതിന്റെ നടുക്കം എൻെറ ഉള്ളിൽ നിന്ന് ഇന്നും വിട്ടു പോയിട്ടില്ല. എന്നാലും, അതിനു സ്വന്തന്ത്ര്യത്തിന്റെ ചുവ ഉണ്ടായിരുന്നു.ദശാബ്ദങ്ങളായി ഉള്ളിൽ പൊള്ളികൊണ്ടിരുന്ന ഒരു രഹസ്യത്തിനെ ,ഒരു മല മുകളിന്റെ ഏകാന്തതയിൽ , തൊണ്ട വരൾക്കേ അലറിയതിന്റെ സുഖം അതിനുണ്ടായിരുന്നു. വീണ്ടും ഒരു കുടുംബത്തിന്റെ സുഖം ഞാൻ അറിഞ്ഞു. പിന്നീട് എന്നും വാത്സല്യം ഉണ്ടായിരുന്നു .ഒരുമിച്ച് ചിരിച്ചും കരഞ്ഞും ഒരു കുടുംബം. നാലാമതും അഞ്ചാമതും രണ്ടു കുരുവികൾ കൂടെ , ഞങ്ങളുടെ കരങ്ങളിലേക് ചേർന്നടഞ്ഞു . സ്നേഹിക്കാനും ജീവിക്കാനുമുള്ള കൊതിയോടെ നമ്മൾ അവരെ ആശ്ലേഷിച്ചു .

പഴയ കൂട് ഒരു ഇരുണ്ട മൂലയിൽ, പൊടിയടിച് ഉപയോഗം ഇല്ലാതെ ഇരിക്കുന്നു.


Comments

Popular Posts